പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് സർക്കാരിന്റെ ധനകാര്യവകുപ്പിന് കീഴിലുള്ളകിഫ്ബിയിൽ ഒഴിവുകൾ

Kerala jobs, KIBFI jobs in Kerala
കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകളും മറ്റ് അനുബന്ധ വിവരങ്ങളും താഴെ.

👉ഡ്രൈവർ
ഒഴിവ്: 2
യോഗ്യത: മലയാളത്തിലെ സാക്ഷരത, ഡ്രൈവിംഗ് ലൈസൻസ് ( LMV) മുൻഗണന: ബാഡ്ജ് ഉള്ളവർക്ക് പരിചയം: 3 വർഷം
പ്രായം: 21 - 40 വയസ്സ് ശമ്പളം: 20,000 രൂപ

👉ഇൻസ്പെക്ഷൻ എഞ്ചിനീയർ

ഒഴിവ്: 8
യോഗ്യത: B Tech ( സിവിൽ) പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.





🔻കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഫാം മെഷിനറി& പവർ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ പ്രോസസ്സിംഗ് &ഫുഡ് എഞ്ചിനീയറിംഗ്, സോയിൽ & വാട്ടർ കൺസർവേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് & ടെക്നോളജി, മൈക്രോ ബയോളജി, അഗ്രോണോമി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ തുടങ്ങിയ ഡിസിപ്ലിനുകളിലായി 31 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: BTech/ M Tech/ BSc/ MSc/ MPEd അഭികാമ്യം: Ph D ശമ്പളം: 44,100 രൂപ.

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 27 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


🔻തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇന് ഇന്റർവ്യൂ നടത്തുന്നു.

എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain