Posts

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് ഒമ്പത്, 10 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, ഓഡിറ്റ് ഇന്റേൺ/ അസിസ്റ്റന്റ്, സോഫ്റ്റ് സ്കിൽ ട്രെയിനർ അസോസിയേറ്റ് ഡയറക്ടർ ഓഫീസ്, ക്യുഎംഎസ് മാനേജർ/സ്റ്റോക്ക് ഓഡിറ്റർ, അക്കൗണ്ട്സ് മാനേജർ, സീനിയർ ഫാബ്രിക്കേറ്റർ, ഐ ടി അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഇ ആർ പി ഫങ്ഷണൽ കൺസൾട്ടന്റ്/സപ്പോർട്ട് എഞ്ചിനീയർ, അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടന്റ്, സർവീസ് എഞ്ചിനീയർ, എ സി/റെഫ്രിജറേഷൻ ഇൻസ്ട്രക്ടർ, ഗ്രാഫിക് ഡിസൈനർ, ജ്വല്ലറി സെയിൽസ്, ബില്ലിങ് എക്സിക്യൂട്ടീവ്, സി ആർ ഇ, ഷോറൂം സെയിൽസ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്-പൈന്റ്സ്, ഡ്രൈവർ, ഗാർഡ്നർ എന്നീ ഒഴിവികളിലേക്കാണ് നിയമനം.

യോഗ്യത: എസ് എസ് എൽ സി, പ്ലസ്ട, ഡിഗ്രി, ഡിപ്ലോമ, പി ജി, ബി കോം/എം കോം ഇൻ സി എ, ഐ ടി ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ), ആർ എച്ച് സി ഇ, എം സി എസ് ഇ, സി സി എൻ എ, എം സി എ, പവർ ബി ഐ ആന്റ് എസ് എ പി, ഐ ടി/കമ്പ്യൂട്ടർ സയൻസ്, അലുമിനിയം ഫാബ്രിക്കേഷൻ.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

🔻താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

🔻കണ്ണൂർ ജില്ലയിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റിനുസമീപം സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വേങ്ങാട് ഗ്രാമപഞ്ചായത്ത്, ധർമ്മടം നിയോജകമണ്ഡലം എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിളബേ ഫിഷറീസ് കോംപലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain