മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം


മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.
ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 

കൂടിക്കാഴ്ച മാര്‍ച്ച് 27 ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എഴാം ക്ലാസ് വിജയിച്ചവരും എല്‍.എം.വി ലെസന്‍സുളളവരും ആയിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 04936 202292.

✅️ ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം
 
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.

പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain