പ്ലസ് ടു യോഗ്യതയുള്ളവർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ജോലി നേടാം.

Kerala jobs,employee's provident fund organization job
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി. എഫ്.ഒ) സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 2859 ഒഴി വുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

സോഷ്യൽ സെക്യൂരിറ്റി അസി സ്റ്റന്റ് (എസ്.എസ്.എ): ആകെ ഒഴിവ്-2674. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള റീജണിൽ 115 ഒഴിവാണുള്ളത് (ജനറൽ-71, എസ്.സി.-12, എസ്.ടി.-2, ഒ.ബി.സി. -എൻ.സി.ൽ-19, ഇ.ഡബ്ല്യു.എസ്.- 11) (നാല് ഒഴിവ് ഭിന്നശേഷിക്കാർ ക്കും 15 ഒഴിവ് വിമുക്തഭടന്മാർക്കും നീക്കിവെച്ചതാണ്).
യോഗ്യത: അംഗീകൃത സർവ കലാശാലയിൽനിന്ന് നേടിയ ബിരുദവും മിനിട്ടിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും. പ്രായം 18-27 വയസ്സ്. ശമ്പളം 29,200-92,300 രൂപ.

സ്റ്റെനോഗ്രാഫർ: ഒഴിവ്-185, യോഗ്യത - പന്ത്രണ്ടാം ക്ലാസ്സ് വിജയം. മിനിട്ടിൽ 80 വാക്ക് ഡിക്ടേ ഷൻ (10 മിനിട്ട് സമയം) സ്പീഡും മിനിട്ടിൽ 50 ഇംഗ്ലീഷ് വാക്ക്/ 65 ഹിന്ദി വാക്ക് ട്രാൻസ്ക്രിപ്ഷൻ സ്പീഡും ഉണ്ടായിരിക്കണം. പ്രായം 18-27 വയസ്സ്. ശമ്പളം 25, 500-81,100 രൂപ.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. എൻ.സി.എൽ. വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷ ത്തെയും എസ്.സി, എസ്.ടി. വിഭാ ഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി.-എൻ.സി.എൽ. വിഭാഗ ത്തിന് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയ മാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ്: 700 രൂപ. (വനിതകൾക്കും എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ്
അടയ്ക്കേണ്ടത്. പരീക്ഷ: രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുക. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയി ലേക്ക് ഒന്നാം ഘട്ടത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് രണ്ടര മണിക്കൂറായിരി ക്കും ദൈർഘ്യം. 150 ചോദ്യങ്ങൾ ക്കായി ആകെ 600 മാർക്ക്. സ്റ്റെ നോഗ്രാഫർ തസ്തികയിലേക്കുള്ള ആദ്യഘട്ടം പരീക്ഷയ്ക്ക് 2 മണിക്കൂറും 10 മിനിട്ടുമാണ് സമയം. ആകെ 800 മാർക്ക്, 200 ചോദ്യങ്ങൾ. തെറ്റു ത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. രാജ്യത്താകെ 57 കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം. ഓരോ ചോദ്യത്തിന് നാല് മാർക്ക് വീതം. രണ്ട് തസ്തികയി ലേക്കും രണ്ടാം ഘട്ടത്തിൽ സ്സിൽ ടെസ്റ്റാണ് നടത്തുക.

സോഷ്യൽ സെക്യൂരിറ്റി അസി സ്റ്റന്റ് (എസ്.എസ്.എ) തസ്തികയി ലേക്ക് മേഖല തിരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും നിയമനം നടത്തുക.

അപേക്ഷ: വിശദവിവരങ്ങൾ ക്കും അപേക്ഷ സമർപ്പിക്കു molm. www.epfindia.gov.in, എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഏപ്രിൽ 26.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain