CRPF ൽ 9223 കോൺസ്റ്റബിൾ ഒഴിവുകൾ ഉടൻ അപേക്ഷിക്കുക.

CRPF ൽ 9223 കോൺസ്റ്റബിൾ ഒഴിവുകൾ ഉടൻ അപേക്ഷിക്കുക.


കേന്ദ്ര അർധസൈനിക വിഭാഗമായ കേസെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ചവർ ക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർ ക്കും അപേക്ഷിക്കാം.

പയനീർ വിങ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലാ യി 9223 ഒഴിവുകളുണ്ട്. കേരളത്തിൽ 259 ഒഴിവു ണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനാ യി അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.

ട്രേഡുകൾ:

🔻പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക്വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്ലർ,ബാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർ
മാൻ, ബാർബർ, സഫായ്കരംചാരി, മേസൺ,
പ്ലമ്പർ, ഇലക്ട്രീഷ്യൻ.

🔻സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. ശമ്പളം: പേ ലെവൽ 3 (21,700-69,100)

പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ ): 2023 ഓഗസ്റ്റ് ഒന്നിന് 21-27. മറ്റു തസ്തികകൾക്ക്): 2023 ഓഗസ്റ്റ് ഒന്നിന് 18-23. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമു ക്തഭടന്മാർക്കും 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം. യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ് ജയം 

സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്റ്റിൽ വിജയി ക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർ ഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ വർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവിങ്ലൈസൻസ് ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത:

പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80-85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തി നും ആനുപാതികം.

സ്ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തി നും പ്രായത്തിനും ആനുപാതികം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖകളുടെ പരിശോ ധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയു ണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാ ഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/യുപിഐ/ക്രെഡിറ്റ്/ഡെബിറ്റ് കാർ ഡ് മുഖേന ഫീസടയ്ക്കാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ട യം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവന ന്തപുരം, തൃശൂർ.

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ ആയി മാത്രം അപേക്ഷിക്കുക. www.crpf.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർ പ്പിക്കാം. വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനു വെബ്സൈറ്റ് കാണുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain