പ്രോസസ് അനലിസ്റ്റ് നിയമനം | 100- ഓളം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ 10 മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. ബി.എസ്.സി/ എം.എസ്.സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബി.സി.എയാണ് യോഗ്യത. 30 വയസാണ് പ്രായപരിധി. വിശദവിവരത്തിന് ഫോൺ: 0481 2563451/2565452ECKTM INTERVIEW ALERT
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കൊച്ചി ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയായ സ്ട്രീം പെർഫെക്റ്റ് ഗ്ലോബൽ സർവീസസിലെ(SPGS) ” പ്രോസസ്സ് അനലിസ്റ്റ്” 100- ഓളം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.
ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലുള്ള വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമേയുമായി അന്നേ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.