ഒഴിവുകൾ ചുവടെ
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) ഒഴിവ്: 59
യോഗ്യത: 1. പത്താം ക്ലാസ് 2. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ( ഇലക്ട്രിക്കൽ) ഒഴിവ്: 17
യോഗ്യത: 1. പത്താം ക്ലാസ്
2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടെ ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 12,600 – 13,800 രൂപ (അധിക ജോലി സമയത്തിന് 4450 രൂപ ( മാസത്തിൽ))
അപേക്ഷ ഫീസ്: SC/ ST/ PWBD : ഇല്ല
മറ്റുള്ളവർ: 600 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
🔺എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ
രജിസ്ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം.
കരാറടിസ്ഥാനത്തിൽ കാലാവധി പരമാവധി ഒരു വർഷമോ അതിനു മുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.