പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം നടത്തുന്നു
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
✅️ സ്പാർക്കിൽ ഒഴിവുകൾ
സംസ്ഥാന സർക്കാരിന്റെ ധനകാര്യ (സ്പാർക് പിഎംയു) വകുപ്പിൽ പുതിയ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ: www.info.spark.gov.in എന്ന വെബ്സൈറ്റിൽ.
✅️ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ 4ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
✅️ റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ 10 മുതല്‍
ഇന്ത്യന്‍ ആര്‍മിയിലേക്ക് ആര്‍മി സിഗ്നല്‍ കോര്‍പ്‌സ് മുഖേനയുള്ള യൂണിറ്റ് ഹെഡ് ക്വാര്‍ട്ടര്‍ ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ പത്ത് മുതല്‍ ജബല്‍പൂരിലുള്ള 1 സിഗ്നല്‍ ട്രെയിനിങ് സെന്ററില്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
✅️ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നിയമനം നടത്തുന്നു
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.
പെയിന്റർ ജനറൽ യോഗ്യത: പെയിന്റ് ടെക്നോളജിയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫൈൻ ആർട്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പെയിന്റ് ടെക്നോളജിയിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ പെയിന്റർ ജനറൽ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.
മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്നു വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.
✅️ റേഡിയോളജിസ്റ്റ് കരാര്‍ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅര്‍ഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രില്‍ അഞ്ച് (ബുധൻ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.
✅️ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്‍റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഉളളതും, ഇനി ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് തികയേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസ്, പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ആഫീസ് ബില്‍ഡിംഗ്, 682006 വിലാസത്തിൽ ഏപ്രിൽ 22 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484- 22372762, 0484 2240249
✅️ അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ,പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസിലോ, സുവോളജിയിലോ, ഫിഷറീസിലോ ബിരുദം ഉള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ടടഘഇ എസ്.എസ്.എല്‍.സി യോഗ്യതയും മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞതു 4 വര്‍ഷത്തെ പ്രവൃത്തി പരിചയം (സര്‍ക്കാര്‍ വകുപ്പ്/ സ്ഥാപനം) ഉള്ളവര്‍ക്കും പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബി.എഫ്.എസിയോ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ സുവോളജി/ഫിഷറീസ് സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് / സ്ഥാപനം എന്നിവയില്‍ മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ 685603 എന്ന വിലാസത്തില്‍ ഏപ്രില്‍ 10, 3 മണിക്ക് മുമ്പായി എത്തിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226 നമ്പറിലോ, adidkfisheries@gmail.com എന്ന ഇമെയിലിലോ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
✅️ സിവിൽ പ്രൊജക്റ്റ് എൻജിനീയർ ജോലി ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.