വിവിധ ജില്ലകളിൽ അംഗനവാടി വർക്കർ ഹെൽപ്പർ ജോലി

Anganawadi worker jobs in kerala
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.

✅️ കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

✅️പ്രായം: അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 45 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം.

✅️വിദ്യാഭ്യാസയോഗ്യത :വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്.

✅️ഇളവ് 
 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന

➡️അവസാന തീയതി 2023 ഏപ്രിൽ 12ന് വൈകീട്ട് 4 മണിവരെ.
➡️ഫോൺ : 0480 2805595.


✅️ അപേക്ഷ ക്ഷണിച്ചു
കൊച്ചി അര്‍ബന്‍ - 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല ) വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അര്‍ബന്‍ - 3 ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക കൊച്ചി അര്‍ബന്‍ - 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി - കോര്‍പ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ മാത്രം അപേക്ഷിക്കുക.
ഫോണ്‍ നമ്പര്‍ : 0484 2706695.

✅️അപേക്ഷ ക്ഷണിച്ചു
കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന അളഗപ്പനഗർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ന് വൈകീട്ട് 5 മണിവരെ.
ഫോൺ: 0480 2757593

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain