മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന ജോലി ഒഴിവുകൾ.

ORYX VILLAGE എന്ന സ്ഥാപനത്തിലേക്ക്  തൊഴിൽ അവസരങ്ങൾ.


ഹോട്ടൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണ അവസരമാണ്
ORYX VILLAGE ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

ക്യാപ്റ്റൻസ് 

മലയാള ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.

വെയ്റ്റേഴ്സ് 

 മലയാള ഭാഷ അറിയാവുന്നവർക്കും മറ്റുള്ള ഭാഷയിലുള്ള ഓർക്കും അപേക്ഷിക്കാൻ സാധിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ നിൽക്കുന്നു.

  1. ഷെയർ ഓഫ് ടിപ്സ്
  2. ഫ്രീ ഫുഡ് 
  3. ഫ്രീ അക്കൗമ്മഡേഷൻ 
  4. ഫ്രീ ലോണ്ടറി 
  5. 10 Hours ഡ്യൂട്ടി 
  6. 4  ലീവ് 
  7. ഇൻസെന്റീവ്സ്

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഒഫീഷ്യൽ ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
rm@oryxvillage.com

🔺 മറ്റുചില തൊഴിലവസരങ്ങൾ താഴെ നൽകുന്നു.

ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു.
ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം 20-നും 35-നും മധ്യേ.
താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം.

🔺കോഴിക്കോട് : എലത്തൂർ ഐ.ടി.ഐയിൽ ഗസ്റ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു.
യോഗ്യത: മൂന്ന് വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
പ്രതിമാസ വേതനം പരമാവധി 27,825/- രൂപ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11ന് രാവിലെ 11 മണിക്ക് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain