പവിഴം റൈസിൽ ജോലി നേടാൻ അവസരം മൊബൈൽ വഴി അപ്ലൈ ചെയ്യാം
പവിഴം റൈസ് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിവിധ ജില്ലകളിലായി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് നിങ്ങളുടെ ജില്ലാ ജോലി നോക്കുക
- തിരുവനന്തപുരം
- ഇടുക്കി
- എറണാകുളം
- തൃശൂർ
- മലപ്പുറം
- കോഴിക്കോട്
- കണ്ണൂർ
- കാസർകോട്
തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്
എങ്ങനെ ജോലിക്ക് അപേക്ഷിക്കാം?
താഴെ കൊടുത്ത ലിങ്കിൽ നിങ്ങളുടെ മൊബൈൽ കേറി നിങ്ങളുടെ ജില്ലാ,ജോലി മൊബൈൽ നമ്പർ പേര് എന്നിവ ടൈപ് ചെയ്യുക. Resume സബ്‌മിറ്റ് ചെയ്യുക.
അപേക്ഷാ ലിങ്ക്- CLICK HERE TO APPLY
മറ്റു ജോലി ഒഴിവുകൾ ചുവടെ
✅️ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ താത്ക്കാലിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്. യോഗ്യത എസ്.എസ്.എല്‍.എസി, കമ്പ്യൂട്ടര്‍ പരിചയം. മാസവേതനം 8,000 രൂപ. അഭിമുഖം 25ന് രാവിലെ 10ന് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍.
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം: കൂടിക്കാഴ്ച 27 ന്
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലേക്ക് (പി.എം.കെ.എസ്.വൈ ഡബ്ല്യു.ഡി.സി 2.0)അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം. സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ബിരുദമാണ് യോഗ്യത. പി.എം.കെ.എസ്.വൈ പദ്ധതി/തദ്ദേശസ്വയംഭരണ/സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 27 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അന്നേദിവസം രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0466 2261221.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് വിജയം അല്ലെങ്കിൽ
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 18-നും 30-നും മധ്യേ. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. താത്പ്പര്യമുള്ളവർ ഏപ്രിൽ 26നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.