യുവതയുടെ കേരളം എന്ന ആശയത്തെ ആസ്പദമാക്കി സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളെക്കുറിച്ച് പറയുന്ന ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കി റീലായി അവരവരുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പേജുകളിൽ അപ്ലോഡ് ചെയ്യണം. ഇവയുടെ ലിങ്ക് 7025608507 എന്ന മ്പറിലേക്ക് വാട്സ്സാപ്പ് ചെയ്യുക. ഒരാൾക്ക് ഒന്നിലേറെ റീലുകൾ തയ്യാറാക്കാം. ഏപ്രിൽ 10 മുതൽ 14-ന് വൈകീട്ട് അഞ്ച് വരെയാണ് മത്സരസമയം. ഈ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്നവർക്കാണ് സമ്മാനം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5,000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും നൽകും. അംഗീകാരം ലഭിക്കുന്ന റീലുകൾ മാത്രമേ ജില്ല ഇൻഫർമേഷൻ ഓഫീസ് പേജുമായി ടാഗ് ചെയ്യാൻ പാടുള്ളു.
മറ്റു ജോലി ഒഴിവുകളും ചുവടെ
ട്രാക്ടർ, ടില്ലർ സേവനം
കോട്ടയം: ട്രാക്ടർ, ടില്ലർ എന്നിവ ഉപയോഗിക്കാൻ അറിയാവുന്നതോ ഇവ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച ശേഷം കർഷകർക്ക് ട്രാക്ടർ, ടില്ലർ എന്നിവയുടെ സേവനം ലഭ്യമാക്കാൻ തയ്യാറുള്ളതോ ആയ മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 18 നകം അപേക്ഷിക്കണം. മാടപ്പള്ളി അഗ്രോ സർവീസ് സെന്ററിലേക്കാണ് സേവനം. വിശദവിവരത്തിന് ഫോൺ: മാടപ്പള്ളി കൃഷി ഓഫീസർ -9383470668, കൃഷി അസിസ്റ്റന്റ് ഡയറക്ടർ - 9383470701, 9074341405
✅️ റസിഡന്റ് ട്യൂട്ടർ ഒഴിവ്
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023 - 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്‌റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിശദവിവരത്തിന്
ഫോൺ: 04828 202751