സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്, ഡിഗ്രി/ അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയും പത്ത് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഏപ്രിൽ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ എത്തണം.
🔺ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ
കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് വിജയം അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.
പ്രായപരിധി 18-നും 30-നും മധ്യേ. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.
താത്പര്യമുള്ളവർ ഏപ്രിൽ 26നകം പഞ്ചായത്താഫീസിൽ അപേക്ഷ നൽകണം. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.
🔺മലപ്പുറം: കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും എ.എൻ.എം/ജെ.പി.എച്ച്.എൻ കോഴ്സ് പാസായവർക്കും ബി.സി.സി.പി.എ.എൻ സി.സി.പി.എൻ പാസായവർക്കും അല്ലെങ്കിൽ ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് പാസായവർ, കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നര മാസത്തെ ബി.സി.സി.പി.എൻ കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.
അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയമാണ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.ഏപ്രിൽ 25ന് രാവിലെ പത്തിന് കെണ്ടോട്ടി താലൂക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടക്കും.
🔺തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തും.
വാക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് നടക്കും.എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സാണ് നിർദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.
🔺ആലപ്പുഴ : പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് ജില്ലാതല റിസോഴ്സ് പേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികൾക്കും ഭക്ഷ്യസംസ്കരണം, വ്യവസായ പദ്ധതി നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് മുൻ പരിചയമുള്ള ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
ബയോഡേറ്റ, ആധാറിന്റെ പകർപ്പ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഇ-മെയിൽ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഏപ്രിൽ 30 നകം നൽകണം.
🔺കൊല്ലം അച്ചൻകോവിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ എ ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ.
താത്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും സഹിതം ഏപ്രിൽ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.