ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷു ഭാഷ അറിഞ്ഞിരിക്കണം, മാസശമ്പളം 100-150 ദിനാർ (ഉദ്ദേശം 22,000- 33,000 ഇന്ത്യൻ രൂപ).
പ്രായം 25-45 വയസ്സ്. കരാർ കാലാവധി രണ്ടുവർഷം. ഭക്ഷണവും താമസസൗകര്യവും പോക്കുവരവിനുള്ള വിമാനടിക്കറ്റും കമ്പനി നൽകും. ഫോട്ടോ പതിച്ച ബയോഡറ്റ, പാസ്പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം gcc@.odepc.in എന്നാ അഡ്രസ്സിൽ അയക്കണം. അവസാന തീയതി: ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും.
🆕നോർക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനി തകൾക്കാണ് അവസരം. 50 ഒഴിവുണ്ട്. യോഗ്യത: ബി.എ സി. പോസ്റ്റ് ബി.എസ്സി. (നഴ്സിങ്), ഒരു വർഷത്തെ പ്രവൃത്തിപരിചയം. മറ്റ് ആനുകൂല്യങ്ങൾ: സൗജന്യ വിസ, എയർടിക്കറ്റ്, താമസം. ശമ്പളം: ഉദ്ദേശം 88,900 ഇന്ത്യൻ രൂപ. പ്രായം: 35 വയസ്സ് കവിയരുത്. കരാർ കാലാവധി 2 വർഷം, അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി: മേയ് 10, സി.വി, വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിച യവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവര ങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിൽ ലഭിക്കും.