മൊബൈൽ ഫോൺ ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.

കാര്‍ഷിക സെന്‍സസ്: താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം
 

പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ എതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റര്‍മാരെ ആവശ്യമുള്ളത്. ഒരു വാര്‍ഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2910466.

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

✅️ ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
 
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലാണ് നിയമനം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,500 രൂപ (കണ്‍സോളിഡേറ്റഡ്). എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്‌നോളജി എന്നിവയാണ് യോഗ്യത.

പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകളുമായി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം.
കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രില്‍ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഇന്റര്‍വ്യൂ ഏപ്രില്‍ 17 ന് രവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505137.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain