അഞ്ചാം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ എങ്കിൽ നിരവധി ഒഴിവുകൾ

ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പരേറ്റർ ജോലി മുതൽ,അഞ്ചാം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ മറ്റു ജോലികളും 


ആലപ്പുഴ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കാഷ്വല്‍ ലേബറര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. അഞ്ചാം ക്ലാസ് വിജയിച്ചിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 18നും 41നും ഇടയില്‍ പ്രായമുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം.

ഉദ്യോഗാര്‍ത്ഥികള്‍ 2023 ഏപ്രില്‍ 11-ന് ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖ, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ലാത്തവര്‍ അര്‍ഹരല്ല.
ഫോണ്‍; 0479 2344301.


എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സൽ, ടാലി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് ഇൻ ഇന്റർവ്യൂ

എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 2 ഒഴിവുണ്ട്. തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. കരാറടിസ്ഥാനത്തിൽ കാലാവധി പരമാവധി ഒരു വർഷമാണ് താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ലാബ് ടെക്നീഷ്യൻ നിയമനം

ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ : അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ. താത്പര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. Cam: 0477 2282367.

മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് നിയമനം

കൊല്ലം : നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മുഖത്തല ബ്ലോക്ക് ഓഫിസിൽ ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ മെഡിക്കൽ ഓഫിസർ തസ്തികയിലേക്കും 12 മുതൽ ഒന്നുവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. 6068: 0474 2593313.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain