കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ.

Job vacancy in kerala

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ.


🔺തൃശൂർ എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ്കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ് 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും.വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം.ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം.അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.

🔺എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള മൃഗപരിപാലകൻ തസ്തികയിൽ 08 ഒഴിവ് നിലവിലുണ്ട് .

നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് നാലിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായ പരിധി 18 -41. ഭിന്നശേഷിക്കാർ അർഹരല്ല.വിദ്യാഭ്യാസ യോഗ്യത സാക്ഷരത, ഡോഗ് ക്യാച്ചിംഗിൽ പരിശീലന സർട്ടിഫിക്കറ്റ്/ നായയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട എൽ.എസ്.ജി.ഡി വകുപ്പിൽ നിന്നുളള സർട്ടിഫിക്കറ്റ്, നല്ല ശരീരഘടന.

🔺മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു.

എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത.ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

🔺കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഒരു വർഷത്തേക്കാണ് നിയമനം.
താല്പര്യമുള്ളവർ ഏപ്രിൽ 24 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
പ്രതിഫലം പ്രതിമാസം 50,000 രൂപ .
യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം.

🔺വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് നിയമിക്കുന്നതിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 18-46. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മുൻപരിചയമുള്ളവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.

🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു.
ഉദ്യോഗാർത്ഥികൾ ഏപ്രിൽ 25- ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം.പ്രവൃത്തിപരിചയം അഭികാമ്യം.

🔺ആലപ്പുഴ ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.പ്രായം 35 വയസ്സിനു താഴെ.
അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 29നകം നൽകണം.

🔺മലപ്പുറം ജില്ലാ ടി.ബി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നു.സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

ഒരുവർഷത്തിൽ കുറയാത്ത സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം.ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 25ന് രാവിലെ 11ന് മഞ്ചേരി ചെരണിയിലുള്ള ജില്ലാ ടി.ബി സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain