ഡാറ്റാ എൻട്രി ഓപ്പറേറ്റർ മുതൽ നിരവധി തൊഴിൽ അവസരങ്ങൾ
വയനാട് സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിലും പൂതാടി, പുൽപ്പള്ളി, നൂൽപ്പുഴ, ചീങ്ങേരി, സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.പ്ലസ്ട അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എൻട്രി, ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.പ്രവർത്തിപരിചയം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളളവർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവർ എന്നിവർക്ക് മുൻഗണന.
താത്പര്യമുള്ളവർക്ക് ബയോഡാറ്റ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 10 ന് രാവിലെ 11 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടികവർഗ്ഗ വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം.
🔺ആലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു.താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഏപ്രിൽ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ എത്തണം.
🔺കണ്ണൂർ ഗവ.ഐ ടി ഐയിൽ ടിഗ്ഗ് ആന്റ് മിഗ്ഗ് വെൽഡിങ് കോഴ്സിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ഐ ടി ഐ വെൽഡിങ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബി ടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.യോഗ്യരായവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.