സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷയില്ലാതെ ഈയാഴ്ച നേടാവുന്ന ജോലി ഒഴിവുകൾ

Kerala govt temporary jobs

സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷയില്ലാതെ ഈയാഴ്ച നേടാവുന്ന ജോലി ഒഴിവുകൾ


🔺ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. ഒരുവർഷ ത്തേക്കാണ് നിയമനം. യോഗ്യത: ഡി.എം. എൽ.ടി./ബി.എസ്സി. എം.എൽ.ടി, സർക്കാർ വിഭാഗത്തിൽ ആറുമാസത്തെ പ്രവൃത്തിപരിച യം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രായം: 20-35 വയസ്സ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിത മുള്ള അപേക്ഷ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0477-2282367. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 17.

🔺ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപന ത്തിലെ കാഷ്വൽ ലേബർ തസ്തികയിൽ ഒഴി വുണ്ട്. മാവേലിക്കര എംപ്ലോയെന്റ് എക്സ്ചേ ഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. അഞ്ചാംക്ലാസ് വിജയിച്ചിട്ടുള്ള വരും ബിരുദയോഗ്യത ഇല്ലാത്തവരുമായ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-41 വയസ്സ്. ഏപ്രിൽ 11-ന് ഇലക്ഷൻ തിരിച്ചറിയൽ രേഖ, എംപ്ലോയെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാവേലിക്കര ടൗൺ എംപ്ലോയെന്റ് എക്സ്ചേ ഞ്ചിൽ എത്തണം. രജിസ്ട്രേഷൻ പുതു ക്കിയിട്ടില്ലാത്തവർ അർഹരല്ല. ഫോൺ: 0479-2344301.

🔺ഏറ്റുമാനൂരിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ റെസിഡന്റ് ട്യൂട്ടർ തസ്തികയിൽ ഒഴി വുണ്ട്. കരാർ നിയമനമാണ്. യോഗ്യത: ഏതെ ങ്കിലും വിഷയത്തിൽ ബിരുദം, ബി.എഡ്. പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗ ണന. വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകളും പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി. കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി-686507 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04828-202751. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20.

🔺തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ആറ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. പ്രസൂതിത ദ്രവ്യഗുണ, പ്രസൂതിത സ്ത്രീരോഗ, കായചികിത്സ എന്നീ വകുപ്പുകളിൽ രണ്ടുവീ തം ഒഴിവുകളാണുള്ളത്. താത്കാലിക നിയമ നമാണ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തിപരിച യം അഭിലഷണീയം. പ്രസൂതിത ദ്രവ്യഗുണ വിഭാഗത്തിലെ അഭിമുഖം ഏപ്രിൽ 11-ന് രാവിലെ 11-നും പ്രസൂതിത സ്ത്രീരോഗവകു പ്പിലും കായചികിത്സാവകുപ്പിലും ഏപ്രിൽ 12-ന് രാവിലെ 11-നും നടക്കും.

🔺കേരളസർക്കാരിന്റെ കൈത്തറി പരിപോ ഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി, ടെക്സ്റ്റൈൽസ് ഡിസൈനർമാർ ക്ക് അവസരമൊരുക്കുന്നു. യോഗ്യത: നിഫ്റ്റ് എൻ.ഐ.ഡി.കളിൽ നിന്നുള്ള ടെക്സ്റ്റൈൽ ഡിസൈനിങ് കോഴ്സ് അല്ലെങ്കിൽ ഹാൻം ആൻഡ് ടെക്സ്റ്റൈൽ ടെക്നോ ളജിയിലോ ഹാൻം ടെക്നോളജിയിലോ ഡിഗ്രി-ഡിപ്ലോമ ലെവൽ കോഴ്സ്. അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി, കണ്ണൂർ- 670007 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0497 2835390. ഇ-മെയിൽ: info@ iihtkannur.ac.in. oflcosaЛl6300 www. iihtkannur.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain