കേരളത്തിൽ മിക്ക ജില്ലകളിലെയും ഹോസ്പിറ്റലിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

കേരളത്തിൽ മിക്ക ജില്ലകളിലെയും ഹോസ്പിറ്റലിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി ജില്ലാ തിരഞ്ഞെടുക്കുക. ഷെയർ കൂടി ചെയ്യുക
ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ് ഒഴിവുകൾ 

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സി ബദിയഡുക്കയില്‍ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ (2 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം),

സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്, യോഗ്യത ജനറല്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം),

ഫാര്‍മസിസ്റ്റ് (ഒരു ഒഴിവ്, ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമ, ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം).
മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 25ന് രാവിലെ 11ന് സി.എച്ച്.സി ബദിയഡുക്കയില്‍.
ഫോണ്‍ 04998 285716.

കാൻസർ കെയർ സെന്റർ,
നഴ്‌സ്, സെക്യൂരിറ്റി ജോലി ഒഴിവുകൾ 

വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്റർ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്‌സ്, ഡേ സെക്യൂരിറ്റി എന്നിവരെ താത്കാലികമായി നിയമിക്കുന്നു.

ജനറൽ നഴ്‌സിങ്, പാലിയേറ്റീവ് നഴ്‌സിങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നഴ്‌സ് തസ്തികയിലേക്കും 30നും 60നും മധ്യേ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യത, പി.ആർ.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എപ്രിൽ 25ന് രാവിലെ 10.30ന് വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931 249600.

ഡ്രൈവർ കം അറ്റൻഡർ നിയമനം

മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത പ്ലസ്ടുവും ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ റെന്റല്‍ ഡയാലിസിസ് ടെക്‌നോളജി അല്ലെങ്കില്‍ പ്ലസ്ടുവും ഗവ.അംഗീകൃത ബി.എസ്.സി റെന്റല്‍ ഡയാലിസിസ് ടെക്‌നോളജിയും. അഭിമുഖം ഏപ്രില്‍ 25ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 9447217625

ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം

 ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ്‌ മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 29നകം നൽകണം. ഫോൺ: 9447482401

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain