വിവിധ മേഖലകളിലായി നല്ല ശമ്പളത്തിൽ ജോലി നേടാൻ അവസരം.

സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ എന്നീ ഒഴിവുകൾ


കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

സോഷ്യൽ വർക്കറുടെ ഒഴിവ് 
(ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.

ഹൗസ് മദർ
(ഫുൾ ടൈം റസിഡന്റ്): 6 ഒഴിവ്
(തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.

സൈക്കോളജിസ്റ്റ്
(ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 20.000 രൂപ.

മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 15,000 രൂപ.

നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.

സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം.

വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ എംഫില്‍/പി എച്ച് ഡി, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍ സി) രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 0474 2795017.

എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain