ഭാഗ്യക്കുറി വകുപ്പിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം

ഭാഗ്യക്കുറി വകുപ്പിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.

🔺കണ്ണൂർ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിലെ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രം, ഇരിട്ടി താലൂക്കിലെ പുന്നാട് വില്ലേജിലുള്ള കുഴുമ്പിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ 20ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

🔺കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023 - 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത.

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.

🔺എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11, 12 തീയതികളിൽ വാളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന ഇന്റവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain