പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് FACT യിൽ ജോലി നേടാം

കൊച്ചി ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫെർട്ടിലൈ സേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) വിവിധ തസ്തികകളിലെ 74 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തികയും ഒഴിവുകളുടെ എണ്ണവും സീനിയർ മാനേജർ (സിവിൽ)-2 (ജനറൽ), സീനിയർ മാനേജർ(എച്ച്.ആർ. & അഡ്മി നിസ്ട്രേഷൻ)-1 (ജനറൽ), ഓഫീസർ സെയിൽസ്)-6 (ജനറൽ-4, എസ്.സി.-1, എസ്.ടി.-1), മാനേജ്മെന്റ് ട്രെയിനി (കെമി ക്കൽ)-13 (ജനറൽ-7, എസ്.സി.-3, എസ്. ടി.-1, ഒ.ബി.സി,എൻ.സി.എൽ.-2), മാനേജ്മെ ന്റ് ട്രെയിനി (ഇലക്ട്രിക്കൽ)-3 (ജനറൽ-2, ഒ.ബി.സി.എൻ.സി.എൽ.-1), മാനേജ്മെന്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ)-2 (ജനറൽ 1, ഒ.ബി.സി.എൻ.സി.എൽ.-1), മാനേജ്മെ ന്റ് ട്രെയിനി (മാർക്കറ്റിങ്)-5 (ജനറൽ 3, ഒ.ബി.സി.എൻ.സി.എൽ.-2), മാനേജ്മെ ന്റ് ട്രെയിനി (ഫിനാൻസ്)-4 (ജനറൽ-2, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), ടെക്നീ ഷ്യൻ (പ്രോസസ്)-21 (ജനറൽ-7, എസ്. ടി.-9, ഒ.ബി.സി.എൻ.സി.എൽ.-3, ഇ.ഡബ്ല്യു. എസ്.-2), സാനിറ്ററി ഇൻസ്പെക്ടർ-2 (ജനറൽ), ക്രാഫ്റ്റ്സ്മാൻ(ഫിറ്റർ കം മെക്കാനിക്)-3 (ജനറൽ-2, എസ്.സി.-1), ക്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)-4 (ജനറൽ-4), ക്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെന്റേഷൻ)-4 (ജനറൽ-3, ഒ.ബി. സി.എൻ.സി.എൽ-1), റിഗ്ഗർ അസിസ്റ്റന്റ് 4 (ജനറൽ-2, എസ്.സി.-1, ഒ.ബി.സി.എൻ.സി.എൽ.-1) ( ഭിന്നശേഷിക്കാർക്കുള്ള സംവരണം അറിയാൻ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).

ടെക്നീഷ്യൻ (പ്രോസസ്), ക്രാഫ്റ്റ്സ്മാൻ( ഫിറ്റർ കം മെക്കാനിക്), റിഗ്ഗർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പുരുഷന്മാർ മാത്രം അപക്ഷിച്ചാൽ മതി. ഈ തസ്തികകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിൽ ഉൾപ്പെടെ ജോലിചെയ്യേണ്ടിവരും.

സാനിറ്ററി ഇൻസ്പെക്ടർ, ക്രാഫ്റ്റ്സ്മാൻ, റിഗ്ഗർ അസിസ്റ്റന്റ് തസ്തികകളിലേക്ക് സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിലെ സ്ഥിരതാ മസക്കാർ മാത്രം ഈ തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മതി. മറ്റ് തസ്തികകളിലേ ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

✅️റിഗ്ഗർ അസിസ്റ്റന്റ്

ശമ്പളം: 19,500-61,000 രൂപ, യോഗ്യത: പത്താംക്ലാസ് ജയം. അഞ്ചുവർഷ പ്രവൃത്തി പരിചയം. മികച്ച ശാരീരിക ക്ഷമത ഉണ്ടാ യിരിക്കണം. പ്രായം: 35 വയസ്സ് കവിയരുത്. ക്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെന്റേഷൻ)

ശമ്പളം: 21,650-76,000 രൂപ, യോഗ്യത: പത്താംക്ലാസ് ജയം. ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

✅️ ക്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)

ശമ്പളം: 21,650-76,000 രൂപ, യോഗ്യത: പത്താംക്ലാസ് ജയം. ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

✅️ ക്രാഫ്റ്റ്സ്മാൻ (ഫിറ്റർ കം മെക്കാനിക്)ശമ്പളം: 21,650-76,000 രൂപ, യോഗ്യത: പത്താംക്ലാസ് ജയം. ഫിറ്റർ/ മെക്കാനിക് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

✅️ സാനിറ്ററി ഇൻസ്പെക്ടർ

ശമ്പളം: 21,650-76,000 രൂപ, യോഗ്യത: പത്താം ക്ലാസ് ജയം. സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. അഞ്ചുവർഷ പ്രവൃത്തിപരിചയം. തത്തുല്യ യോഗ്യതയുള്ള വിമുക്തഭടന്മാർ ക്കും അപേക്ഷിക്കാം. പ്രാ കവിയരുത്.

✅️ ടെക്നീഷ്യൻ (പ്രോസസ്)

ശമ്പളം: 23,350-1,15000 രൂപ. യോഗ്യത: ബി.എസ്സി. കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ(കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി, പെട്രോകെമി ക്കൽ ടെക്നോളജി). 1-2 വർഷ പ്രവൃത്തി പരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

✅️മാനേജ്മെന്റ് ട്രെയിനി (ഫിനാൻസ്)

ശമ്പളം: 50,000-1,60,000 രൂപ. യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/ ഐ.സി.ഡബ്ല്യു .എ.ഐ. അവസാന പരീക്ഷാ ജയം. പ്രായം:
26 വയസ്സ് കവിയരുത്.

✅️മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്)

ശമ്പളം: 50,000-1,60,000 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം (മാർക്കറ്റിങ് മാനേ ജ്മെന്റ്/ അഗ്രി ബിസിനസ് മാനേജ്മെന്റ്) അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മാനേജ്മെന്റ് ഡിപ്ലോമ (മാർക്കറ്റിങ് മാനേജ്മെന്റ് അഗ്രി ബിസിനസ് മാനേജ്മെന്റ്). പ്രായം:26 വയസ്സ് കവിയരുത്.

✅️മാനേജ്മെന്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ )

ശമ്പളം: 50,000-1,60,000 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം (ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രു മെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ). പ്രായം: 26 വയസ്സ് കവിയരുത്.

✅️മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ) ശമ്പളം: 50,000-1,60,000 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനീയറി ങ് ബിരുദം (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇൻസ്ട്രു മെന്റേഷൻ). പ്രായം: 26 വയസ്സ് കവിയരുത്.

✅️മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ)

ശമ്പളം: 50,000-1,60,000 രൂപ. യോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനീയറി ങ് ബിരുദം (കെമിക്കൽ എൻജിനീയറി * ങ്/ പെട്രോകെമിക്കൽ എൻജിനീയറിങ്/ 1 കെമിക്കൽ ടെക്നോളജി/ പെട്രോകെമി ക്കൽ ടെക്നോളജി). പ്രായം: 26 വയസ്സ് കവിയരുത്.

✅️ഓഫീസർ (സെയിൽസ്)

ശമ്പളം: 30,000-1,20,000 രൂപ. യോഗ്യത: 5 60 ശതമാനം മാർക്കോടെ ബി.എസ്സി. അഗ്രിക്കൾച്ചർ. പ്രായം: 26 വയസ്സ് കവിയരുത്.

✅️സീനിയർ മാനേജർ (എച്ച്.ആർ & അഡ്മിനിസ്ട്രേഷൻ).

ശമ്പളം: 70,000-2,00,000 രൂപ. യോഗ്യത: എച്ച്.ആർ./ പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ വെൽഫെയർ സോഷ്യൽ വർക്ക് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ.
9 വർഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.

✅️സീനിയർ മാനേജർ (സിവിൽ)

ശമ്പളം: 70,000-2,00,000 രൂപ. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം. 9 വർഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.എല്ലാ തസ്തികകളിലേക്കും ഉയർന്ന പ്രാ യപരിധിയിൽ സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. ഫാക്ട് വെബ്സൈറ്റിലൂടെ മേയ് 16-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്ക ണം. വിശദ വിജ്ഞാപനത്തിനും നിർദേശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് www.fact.co.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain