പരീക്ഷ എഴുതാതെ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ - job vacancy in kerala

പരീക്ഷ എഴുതാതെ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ - job vacancy in kerala


🆕ആംബുലൻസ് ഡ്രൈവർ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ശമ്പളം: പ്രതിദിനം 583 രൂപ. യോഗ്യത: ഡ്രൈവിങ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ഏപ്രിൽ 20-ന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ഏപ്രിൽ 19 വൈകീട്ട് 3.

🆕അങ്കണവാടി വർക്കർ, ഹെൽപ്പർ

പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലുള്ള അങ്കണവാടികളിൽ വർക്കർ. ഹെൽപ്പർ തസ്തികകളിൽ സ്ഥിരം ഒഴിവുണ്ട്. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെ യിനിങ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. 2016-ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 9.

🆕വെറ്ററിനറി ഡോക്ടർ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വെറ്ററിനറി സർജന്റെ ഒഴിവുണ്ട്. യോഗ്യത: ബി.വി.എസ്സി. ആൻഡ് എ.എച്ച്. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ. അഭിമുഖം ഏപ്രിൽ 18-ന് രാവിലെ 11-ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. ഫോൺ: 0474 2793464

🆕അങ്കണവാടി വർക്കർ, ഹെൽപ്പർ

മേലില ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ ഒഴിവുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാ രായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടി ക്കവല ശിശുവികസനപദ്ധതി ഓഫീസ്, മേലില ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. ഫോൺ: 9495348035, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 24.

🆕തിരുവനന്തപുരത്ത് 230 കായികപരിശീലകർ

കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന റൈസിങ് സ്റ്റാർസ് പദ്ധതിയിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. തിരുവനന്തപുരത്ത് 230 ഒഴിവാണുള്ളത്.

ഒഴിവുകൾ: ആർച്ചറി- 5, ഫുട്ബോൾ - 25, ബാസ്കറ്റ് ബോൾ 15, ഹാൻഡ് ബോൾ - 20, തെയ്വാൻഡോ- 5, കരാട്ടെ 25, വോളിബോൾ 10, യോഗ- 25, റോളർ സ്ലേറ്റിങ്- 15, റെസ്ലിങ് , ബോക്സിങ്- 5. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പത്താം ക്ലാസ്, കായിക ഇനങ്ങളിൽ ദേശീയതല മത്സരത്തിൽ പങ്കെടുത്തവരോ അവരുടെ അഭാവത്തിൽ സംസ്ഥാനതല മത്സര ങ്ങളിൽ പങ്കെടുത്തവരോ ആയിരിക്കണം. പ്രവൃത്തിപരിചയം വേണം. അപേക്ഷ അയക്കേണ്ട വിലാസം: കേരള സ്പോർട്സ് അസോ സിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെ.എസ്.എ.എം.എസ്.ഡബ്ല്യു.സി.എസ്.), ടി.സി. 9/ 2009 (1), തിരുവോണം, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, തിരുവനന്ത പുരം- 695010. ഫോൺ: 0471 3501968, . ഇ-മെയിൽ:
sportssocietykerala@gmail.com

🆕ബി.ടെക്കുകാർക്ക് ഓൺലൈൻ തൊഴിൽമേള ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ (IEEE), ജിടെക് ലേൺ എന്നിവ രുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ലോഞ്ച് പാഡ് ഓൺലൈൻ തൊഴിൽമേള ഏപ്രിൽ 24, 26, 28 തീയതികളിലായി നടക്കും. 2022-23-ൽ ബി.ടെക് ബിരുദം നേടിയവർക്കാണ് അവസരം. www.launchpadkerala.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain