ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.kerala jobs
ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ നിയമനം. സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് എന്നിവയാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി), എം.എസ്.സി നേഴ്‌സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം.പ്രതിമാസ വേതനം 14,000 രൂപ. ഇരുതസ്തികകള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഏപ്രില്‍ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍. എച്ച്.എം (ആരോഗ്യകേരളം) അറിയിച്ചു.
🔺പ്രതിരോധമന്ത്രാലയത്തിനുകീ ഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപുരി ലുള്ള ഓർഡ്നൻസ് ഫാക്ടറിയിൽ അപ്രന്റിസുമാരുടെ 76 ഒഴിവുണ്ട്.
ഗ്രാജുവേറ്റ് അപ്രന്റിസ് (എൻജി നീയറിങ്)-6 (മെക്കാനിക്കൽ 4, ഇലക്ട്രിക്കൽ-1, സിവിൽ-1), ഗ്രാജു വേറ്റ് അപ്രന്റിസ് (ജനറൽ)-40ടെക്നീഷ്യൻ അപ്രന്റിസ് (ഡിപ്ലോമ)-30 (മെക്കാനിക്കൽ-26, ഇലക്ട്രിക്കൽ-2, സിവിൽ-2) എന്നി ങ്ങനെയാണ് ഒഴിവുകൾ. ഒരുവർഷ മായിരിക്കും പരിശീലനകാലയളവ്.
യോഗ്യത: അപേക്ഷകർ ബന്ധ പ്പെട്ട ബ്രാഞ്ചിൽ അവസാനവർഷ 3 ബിരുദ/ ഡിപ്ലോമ പരീക്ഷ വിജയിച്ചിരിക്കണം. 2021, 2022, 2023 വർഷങ്ങളിൽ യോഗ്യത നേടിയവ രെ മാത്രമേ പരിഗണിക്കുകയുള്ളൂ. നേരത്തേ അപ്രന്റിസ് പരിശീലന ത്തിൽ പങ്കെടുത്തവർ അപേക്ഷി ക്കേണ്ടതില്ല. അപേക്ഷകർക്ക് കുറ ഞ്ഞത് 14 വയസ്സ് പൂർത്തിയായിരി ക്കണം. ഉയർന്ന പ്രായപരിധിയില്ല. ഗ്രാജുവേറ്റ് അപ്രന്റിസിന് 9,000 രൂപയും ടെക്നീഷ്യൻ അപ്രന്റിസി ന് 8,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപെൻഡ്. നിർദിഷ്ട മാതൃക യിലുള്ള അപേക്ഷയും അനു ബന്ധ രേഖകളും 45J6+CPC, Chandrapur District, Bhadravati, Maharashtra-442501എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ യുടെ മാതൃക https://munitionsindia. co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഏപ്രിൽ 30.