ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാൻ അവസരം,60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഒഴിവുകൾ

ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാൻ അവസരം,60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഒഴിവുകൾ 


കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

കേരള നോളജ് ഇക്കോണമിമിഷന്റ കേരള സ്‌കിൽസ് എക്‌സ്പ്രസ്‌ ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.

സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot'23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain