കൂക്ക് ജോലി വിവരങ്ങൾ
പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് കുക്ക് തസ്തികയിലേക്കുള്ള യോഗ്യത.
ആയ ജോലി വിവരങ്ങൾ
ഏഴാംക്ലാസ് വിജയിച്ചവർക്കോ തത്തുല്യയോഗ്യത നേടിയവർക്കോ ആയ തസ്തികയിലേക്ക് അപേക്ഷിക്കാം.
കുക്ക് തസ്തികയിൽ മെയ് 22 രാവിലെ 11നും ആയ തസ്തികയിൽ മെയ് 23 രാവിലെ 11നും അഭിമുഖം നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റയും തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ ദിവസങ്ങളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238
✅️ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2227300.
✅️ ടെക്‌നിഷ്യൻ താത്കാലിക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്ക്കാലികമായി ബയോടെക്‌നോളജി ടെക്‌നിഷ്യനെ നിയമിക്കുന്നു. വാക്ക്-ഇൻ- ഇന്റർവ്യൂ മെയ് 25 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. എം.എസ്.സി, ബി.എസ്.സി ബയോടെക്‌നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.