പത്താം ക്ലാസ്സ്‌ യോഗ്യതയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിവിഷൻ ഓഫീസിൽ ജോലി നേടാൻ അവസരം

സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE KANJIRAPPALLY ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ  നിയമിക്കുന്നതിന്റെ ഭാഗമായി ഇന്റർവ്യൂ  നടത്തുന്നു.

യോഗ്യത : SSLC Pass
വയസ്സ് : 27 - 65

താല്പര്യമുള്ളവർ  നേരിട്ട് വരികയോ താഴെ കാണുന്ന ലിങ്കിൽ  രജിസ്റ്റർ ചെയ്യുകയോ ചെയ്യുക👇


🔺വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഹോം മാനേജർ

തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.

ഫീൽഡ് വർക്കർ കം കേസ് വർക്കർ

തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.

സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.

വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain