കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്.
Field Worker
No. of post : Three
Duration : Three Years
Fellowship : Rs. 15000/- per month
Age : 18- 60 years As on 01/01/2023-
യോഗ്യത നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന.
മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
✅️ഇൻസ്ട്രക്ടർ നിയമനം
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിലെ വയർമാൻ ട്രേഡിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും, / എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 9446910041
✅️ ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാവശ്ശേരി പറയ്ക്കാട്ട് ശ്രീ ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ പാലക്കാടുള്ള ഓഫീസില്‍ മെയ് 31 നകം നല്‍കണം. അപേക്ഷ ഫോമുകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495 2367735.