എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം 
 



 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികക ളിലേക്ക് മേയ് ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.

എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടത്തുന്നത്,ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാവുന്നതാണ് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി തിരഞ്ഞെടുക്കുക, ഷെയർ കൂടെ ചെയ്യുക.

അക്കൗണ്ട് എക്സിക്യൂട്ടീവ്
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
ബിസിനസ് മാനേജർ,
മൊബൈൽ സെയിൽസ്,
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ,
ലാപ്ടോപ് സെയിൽ,
ഡിജിറ്റൽ സെയിൽസ്,
ബിസിനസ് ഡെവലപ്മെന്റ്,
സെയിൽസ് ഓഫീസർ,
ടീം മാനേജർ,
സ്റ്റുഡന്റ് കൗൺസലർ,
ഇമ്മിഗ്രേഷൻ കൗൺസലർ,
വെബ്സൈറ്റ് ഹാൻഡ്ലിംഗ്
ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ തസ്തികകളിലാണ് അഭിമുഖം.

പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ: 0481-2563451/2565452

✅️ എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in

✅️ ഫെസിലിറ്റേറ്റർ നിയമനം
കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ, വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ എന്നീ സ്ഥലങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി ജി യോഗ്യതയുള്ളവരെ പരിഗണിക്കും. 

ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി ഒ, തൃശ്ശൂർ - 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0480 2706100.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain