വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷയിൽ നേടാവുന്ന പുതിയ തൊഴിലവസരങ്ങൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ താത്കാലിക സ്ഥിര ജോലി ഒഴിവുകൾ, ലിങ്കിൽ നോക്കുക 

✅️ ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഒഴിവ്
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

✅️ സ്ഥലംമാറ്റം: അധ്യാപകർക്ക് അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകർക്കായി അഭിമുഖം നടത്തുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ മെയ് 17നാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ അന്നേദിവസം രാവിലെ 8ന് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാ ഫോമും, പുതുക്കിയ വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in

✅️ ആയുർവദേ കോളജിൽ ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

✅️ ഒമാനിൽ അക്കൗണ്ട്സ് ഓഫീസർ

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം

✅️ അധ്യാപക നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ഗേൾസ്) നിലവിലുള്ള എച്ച്.എസ്.എസ്.ടി ഫിസിക്കൽ സയൻസ് ഒഴിവിലേക്ക് 2023-24 അധ്യയനവർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതിയാകും. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് പ്രത്യേക വെയ്റ്റേജ് മാർക്ക് ഉണ്ടായിരിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും മേയ് 31ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751

✅️ സ്റ്റുഡന്റ് കൗൺസിലർ

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയിരിക്കണം.), എം.എസ്.സി സൈക്കോളജി എന്നിവയാണു യോഗ്യത. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. പ്രായം 25നും 45നും മദ്ധ്യേ. താത്പര്യമുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയം, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം മേയ് 31നകം അപേക്ഷിക്കണം. വിശദവിവരത്തിന്ഫോൺ: 04828202751

✅️ താൽകാലിക നിയമനം

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ / പത്താം തരവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 19,950 രൂപയാണ് പ്രതിമാസ വേതനം .അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680307 എന്ന വിലാസത്തിൽ മെയ് 18 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0480 2706100

✅️ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

 ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രതിമാസം 22, 000 രൂപയാണ് വേതനം.

യോഗ്യരായവർ 
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18 ന് മുൻപ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0480 2706100

✅️ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. നിയമന കാലാവധി പരമാവധി 2024 മാർച്ച് 31 വരെയായിരിക്കും. 
കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്. പ്രതിമാസ വേതനം 19,950 രൂപ.

വിദ്യാഭ്യാസ യോഗ്യത: നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലിവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയം അല്ലെങ്കിൽ എസ് എസ് എൽ സി വിജയവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് പരീക്ഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18നു മുൻപായി ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഈ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരേയും പരിഗണിക്കുന്നതാണ്.

✅️ പരിഭാഷകരെ ആവശ്യമുണ്ട്

ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.

✅️ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കട്ടപ്പന ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എന്‍ടിസി/എന്‍എസിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മെയ് 19 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04868 272216.

✅️ താൽക്കാലിക നിയമനം

 കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 12. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

✅️ ഇക്കോ റീസ്റ്റോറേഷന്‍ അസിസ്റ്റന്റ് നിയമനം
പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ കീഴിലെ വാളയാര്‍ റേഞ്ചില്‍ ഇക്കോ റീസ്റ്റോറേഷന്‍ അസിസ്റ്റന്റ് നിയമനം നടത്തുന്നു. ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇക്കോളജി, ഇക്കോ റീസ്റ്റോറേഷന്‍ വിഷയത്തിന് മുന്‍ഗണന. ഇക്കോളജി, ഇക്കോ റീസ്റ്റോറേഷന്‍, സോയില്‍ മോയ്‌സ്ചര്‍ കണ്‍സര്‍വേഷന്‍ തുടങ്ങിയവയില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും താമസിക്കാനും സന്നദ്ധരായിരിക്കണം. പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യം വേണം. പ്രതിമാസ വേതനം 25,000 രൂപ. താത്പര്യമുള്ളവര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍, കല്ലേക്കുളങ്ങര പി.ഒ, പാലക്കാട്, പിന്‍-678009 വിലാസത്തിലോ dfo-plkd.for@kerala.gov.in ലോ വിശദമായ ബയോഡേറ്റ സഹിതം മെയ് 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in, 0491 2555156.

✅️ ട്രസ്റ്റി നിയമനം

ഒറ്റപ്പാലം നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം, കാരാട്ടുകുറുശ്ശി ആറംകുന്നത്ത്കാവ് ക്ഷേത്രം, കടമ്പഴിപ്പുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

✅️ വാക്ക്-ഇൻ-ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താൽകാലികമായി എച്ച്.ഡി.എസിന് കീഴിൽ ട്രെയിനി ടി.എം.ടി ടെക്‌നിഷ്യൻമാരെ നിയമിക്കുന്നു.
യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, ടി .എം . ടി എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം )
രണ്ട് ഒഴിവുകൾ ഉണ്ട്. സ്‌റ്റൈപെന്റ് ആയി 10000 രൂപ ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ 17ന് രാവിലെ 10.30ന് ഇന്റർവ്യൂനായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-2754000

✅️ ഇ. സി. ജി. ടെക്നീഷ്യൻ താൽകാലിക നിയമനം നടത്തുന്നു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഇ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു.

യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, പ്രവർത്തിപരിചയം അഭികാമ്യം )
 സ്റ്റൈപെന്റോടു കൂടി ഒരു വർഷ കാലവധിയിലാണ് നിയമനം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെയ് 17ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.

✅️ വാക്ക് ഇൻ ഇന്റർവ്യൂ
കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain