എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ജോലി നേടാം.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. കൽപ്പാക്കത്തെ മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിലാണ് അവസരം. വിവിധ ട്രേഡുകളിലായി 96 ഒഴിവു ണ്ട്. ഒരു വർഷമാണ് പരിശീലനം.ട്രേഡുകളും ഒഴിവും: കാർപെന്റർ-2, കോപ്പാ -6, ഡ്രോട്ട്സ്മാൻ (സിവിൽ)-1, ഡ്രോട്ട്സ്മാൻ (മെക്കാ നിക്കൽ)-2, ഇലക്ട്രീഷ്യൻ-14, ഇലക്ട്രോണിക് മെക്കാനിക്-10, ഫിറ്റർ-25, ഇൻസ്ട്രുമെന്റ് മെക്കാനിക്-10, ലബോറട്ടറി അസിസ്റ്റ ന്റ് (കെമിക്കൽ പ്ലാന്റ്)-6, മെഷീ നിസ്റ്റ്-4, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)-4, പ്ലംബർ 2, ടർണർ-4, വെൽഡർ-6.
യോഗ്യത: കാർപെന്റർ ട്രേഡി ലേക്ക് എട്ടാംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യുമാണ് യോഗ്യത. മറ്റ് ട്രേഡുകളിലേക്ക് പ്ലസ്റ്റു സമ്പ്രദായത്തിൽ
നേടിയ പത്താംക്ലാസ് വിജയവും
ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യും നേടിയിരിക്കണം.പ്രായം: 16-24 (സംവരണ വിഭാ ഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticeship.gov.in- ൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങളും അപേക്ഷാഫോമും www.npcil.nic. in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട
രേഖകളും സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ സഹിതം അയയ്ക്കണം. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: മേയ് 25.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക