സ്വയംവര സിൽക്സിൽ നിരവധി ജില്ലകളിൽ ജോലി, മറ്റു സർക്കാർ താത്കാലിക ജോലികളും

കോഴിക്കോട് ഷോറുമിലേക്കും പുതിയതായി ആരംഭിച്ച കൊണ്ടോട്ടി ഷോറൂമിലേക്കും, നവീ കരിക്കുന്ന എറണാകുളം, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറൂമുകളിലേക്കും ആണ് അവസരം,

🌀 സെയിൽസ്മാൻ,
🌀 സെയിൽസ് ഗേൾസ്,
🌀 റിസപ്ഷനിസ്റ്റ്,
🌀 കസ്റ്റമർ കെയർ,
🌀 ഫാഷൻ ഡിസൈനർ,
🌀 ബില്ലർ

തുടങ്ങിയ തസ്തികകളിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. ജോലി അന്വേഷകർ നേരിട്ട് തന്നെ ബന്ധപ്പെടുക, +9192076 15599
ഏജൻസി അല്ല യാതൊരും ചാർജും നൽകേണ്ടതില്ല

✅️ ബയോമെഡിക്കൽ ടെക്നിഷ്യൻ ജോലി ഒഴിവ് 
ഗവ.മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നിഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.

പ്രതിദിനം വേതനം: 750 രൂപ.
യോഗ്യത: ബി.ടെക് /ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനിയറിംഗ് /മെഡിക്കൽ ഇലക്ട്രോണിക്സ്. ഒന്നര വർഷത്തെ മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ് പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് 15 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി ഹാജരാകേണ്ടതാണ്. മെയ് മൂന്നിന് ഇതേ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂ റദ്ദ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.

✅️ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 40000 രൂപ. സിവിൽ എഞ്ചിനീയറിംഗിൽ 70% മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും പാലം നിർമാണത്തിൽ 3 വർഷത്തെ തൊഴിൽ പരിചയവുമുള്ള 18-30 പ്രായപരിധിയിൽ (ഇളവുകൾ അനുവദനീയം)നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കണം.

✅️ പ്രോജക്ട് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain