പ്രമുഖ കമ്പനികളായ കൊശമറ്റം ഗ്രൂപ്പ്, ഇസാഫ് കോപ്പറേറ്റീവ് , മൈ ജി, എഡ്യൂക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ് എന്നിവരുടെ 100 ലധികം ഒഴിവുകളിലേക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് 2023 മെയ് 9 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ഇന്റർവ്യൂ നടത്തുന്നു.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലെ ഒഴിവു വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ പേര്,വിദ്യാഭ്യാസ യോഗ്യത,സ്ഥലം, പങ്കെടുക്കുന്ന കമ്പനികൾ എന്നിവ 7356754522 എന്ന നമ്പറിലേക്കു whatsapp ചെയ്തതിനു ശേഷം ഇന്റർവ്യൂ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
ഫോൺ :0481 -2563451 / 2565452
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനത്തിന് അവസരം.
എസ്.എസ്.എല്‍.സി മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ ആഴ്ചയും സെന്ററില്‍ നടത്തുന്ന ജോബ് ഡ്രൈവ്, മൂന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് എന്നിവ മുഖാന്തിരം വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തൊഴില്‍ നൈപുണ്യ വികസന ക്ലാസുകളും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി നല്‍കും.
രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2505435
✅️ എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് മേയ് ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.
എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടത്തുന്നത്,ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാവുന്നതാണ് പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി തിരഞ്ഞെടുക്കുക.
- അക്കൗണ്ട് എക്സിക്യൂട്ടീവ്
- കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- ബിസിനസ് മാനേജർ,
- മൊബൈൽ സെയിൽസ്,
- അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ,
- ലാപ്ടോപ് സെയിൽ,
- ഡിജിറ്റൽ സെയിൽസ്,
- ബിസിനസ് ഡെവലപ്മെന്റ്,
- സെയിൽസ് ഓഫീസർ,
- ടീം മാനേജർ,
- സ്റ്റുഡന്റ് കൗൺസലർ,
- ഇമ്മിഗ്രേഷൻ കൗൺസലർ,
- വെബ്സൈറ്റ് ഹാൻഡ്ലിംഗ്
- ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ തസ്തികകളിലാണ് അഭിമുഖം.
പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ: 0481-2563451/2565452
✅️ എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in
✅️ ഫെസിലിറ്റേറ്റർ നിയമനം
കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ, വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ എന്നീ സ്ഥലങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി ജി യോഗ്യതയുള്ളവരെ പരിഗണിക്കും.
ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി ഒ, തൃശ്ശൂർ - 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0480 2706100.