വെല്‍ഡര്‍,
ഫാബ്രിക്കേറ്റര്‍,
ഹെല്‍പ്പര്‍
സ്റ്റോര്‍ കീപ്പര്‍,
സൈറ്റ് സൂപ്പര്‍വൈസര്‍,
ഓട്ടോകാഡ് ഡിസൈനര്‍
ഗുഡ്‌സ് ഡ്രൈവര്‍,
ഫീല്‍ഡ് എക്‌സിക്യൂട്ടീവ്,
ഓട്ടോ കാഡ്
യൂണിറ്റ് മാനേജര്‍
ട്രെയിനര്‍
ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍
എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്,
താത്പര്യമുള്ളവര്‍ ബയോഡേറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും (മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഉള്‍പ്പെടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രശീതി ലഭ്യമായിട്ടുള്ളവര്‍ അത് കാണിച്ചാല്‍ മതി. ഫോണ്‍: 0491-2505435.
കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു
ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ- ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ.
കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി)യും രണ്ട് വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം.
പ്രായപരിധി 30 വയസ്സിൽ താഴെ.
അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെന്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം.
✅️ കരാർ നിയമനം
സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി - ആം ടെക്നീഷ്യൻ തസ്തികയിൽ 2 ഒഴിവുണ്ട്.
യോഗ്യത എസ്.എസ്.എൽ.സി, പ്രീഡിഗ്രി പ്ലസ് ടു (സയൻസ് ) തത്തുല്യം.ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, ( കേരളത്തിലെ മെഡിക്കൽ കോളേജിൽ നിന്നുള്ള 2 വർഷ കോഴ്സ് / തത്തുല്യം.)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു
✅️ പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ്
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ് നിലവിലുണ്ട്.
ശമ്പളം 40000 രൂപ. യോഗ്യത:സിവില്‍ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദം, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയം.
പ്രായപരിധി: 18-30 (ഇളവുകൾ അനുവദനീയം) .നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.