ഉയർന്ന യോഗ്യതയില്ലാത്തവർക്ക് ഐഎസ്ആർഒയിൽ ജോലി നേടാം.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗ നൈസേഷന്റെ (ഐ.എസ്. ആർ.ഒ.) കീഴിൽ അഹമ്മദാബാദിലുള്ള സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു.

🔺അസിസ്റ്റന്റ്.

ഒഴിവ്-1 (എസ്.ടി.). യോഗ്യത- 60 ശതമാനം മാർക്കോടെ തത്തുല്യ ഗ്രേഡോടെ, നിശ്ചിത സമയപരി ധിക്കകം നേടിയ ബിരുദം. കംപ്യൂ ട്ടറിൽ മിനിറ്റിൽ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ പ്രാവീണ്യം. ശമ്പളം 25,500-81,000 രൂപ. പ്രായം 18-28.

🔺കുക്ക്: ഒഴിവ്-2 (ജനറൽ-1, എസ്.ടി.-1). യോഗ്യത- പത്താം ക്ലാസ് വിജയം, പ്രമുഖ ഹോട്ടൽ/ കാന്റീനുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 19,900- 63,200 രൂപ. പ്രായം 18-35.

🔺ലൈറ്റ് വെഹിക്കിൾ ഡ്രൈവർ -എ: ഒഴിവ്-6 (ജനറൽ-4, എസ്. സി.-1, ഒ.ബി.സി.-1) (ഒരു ഒഴിവ് വിമുക്തഭടന്മാർക്ക്). യോഗ്യത പത്താംക്ലാസ് വിജയവും എൽ.വി. ഡി. ലൈസൻസും മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയവും. ശമ്പളം 19,900-63,200 പ്രായം 18-35,

എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.വിശദവിവരങ്ങൾ www.sac, gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 16.

🎴തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്മാരുടെ ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീ സുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 12,828 ഒഴിവാണുള്ളത്. കേരളത്തിൽ ഒഴിവില്ല.

യോഗ്യത: സയൻസും മാത്മുൾപ്പെട്ട പത്താംക്ലാസ് വിജയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്ക ണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിങ്ങും അറിയണം. ജോലിസ്ഥലത്ത് താമസിക്കാൻ സന്നദ്ധരായിരിക്കണം.ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റക്ക് 12,000-29,380 രൂപയും അസി സ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000-24,470 രൂപയും.

പ്രായം: 18-40 വയസ്സ് (സംവ രണവിഭാഗക്കാർക്ക് ഇളവുകൾ ബാധകം).
വിശദവിവരങ്ങൾ  www.indiapost.gov.in എന്ന വെബ്സൈ റ്റിൽ ലഭിക്കും, അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 11.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain