കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.


ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ- ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ.

കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി)യും രണ്ട് വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം.

പ്രായപരിധി 30 വയസ്സിൽ താഴെ.
അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെന്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം.

🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആന്റ് ഇൻഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും.

യോഗ്യത: അംഗികൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.

🔺മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എ ഹിസ്റ്ററി, ബി.എ ഉർദു, ബി.എ ഇഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താത്പര്യമുള്ള ബി.എ ഹിസ്റ്ററി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് പത്തിന് രാവിലെ പത്തിനും ബി.എ ഉർദു വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനും ബി.എ ഇംഗ്ലീഷ് വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ മെയ് 11ന് രാവിലെ പത്തിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain