ഒഴിവ് : 3, വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് നാലാം ക്ലാസ്സ്.പാലപ്പാവ്, വേമണി ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹത്തിൽ നിന്ന് വരുന്നവർക്ക് മുനഗണന. കാലാവധി 3 വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 15000 രൂപ. 2023 ജനുവരി 1ന് 60 വയസ്സ് കവിയരുത്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 19ന് രാവിലെ 10 മണിക്ക് ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്പാവ്, വെൺമണി, ഇടുക്കി ജില്ല ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
🔺തൃശൂർ ഗവ.ആയുർവേദ/ഹോമിയോ ആശുപത്രികളിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുകൾ.കരാർ അടിസ്ഥാനത്തിലാണ് നിയമനം.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത.
പ്രതിമാസ വേതനം 21,000 രൂപയാണ് പ്രതിമാസശമ്പളം. ഉയർന്ന പ്രായപരിധി 40 വയസ്സ്.
യോഗ്യരായവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഈ മാസം 16ന് രാവിലെ 9 മണിക്ക് എത്തിച്ചേരണം.
🔺ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിനായി പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന്
അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പ്രായപരിധി 18-46. പട്ടികജാതി/പട്ടികവർഗ്ഗകാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്കാലിക സേവനം അനുഷ്ഠിച്ചവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
താത്പര്യമുള്ളവർ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത,വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,പ്രവർത്തി പരിചയം, റേഷൻ കാർഡിന്റെ പകർപ്പ്,റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, സാമൂഹ്യനീതി/ വനിതശിശു വികസന വകുപ്പിലെ സ്ഥാപനങ്ങളിൽതാമസക്കാരി/ മുൻ താമസക്കാരിയാണെങ്കിൽ അത്
തെളിയിക്കുന്ന സർട്ടിഫക്കറ്റ്, വിധവയാണെങ്കിൽ അത്തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതംമെയ് 20ന് വൈകിട്ട് അഞ്ചിനകം വെളിയനാട്
ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം.