ഏഴാം ക്ലാസുമുതൽ യോഗ്യത ഉള്ളവർക്ക് അറ്റന്‍ഡര്‍ മുതൽ നിരവധി ഹോസ്പിറ്റൽ ജോലി ഒഴിവുകൾ
ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
യോഗ്യത : എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും
സ്റ്റാഫ് നഴ്സ്
യോഗ്യത : ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസര്‍
യോഗ്യത : എം.എസ്.ഡബ്ള്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി) യും
അറ്റന്‍ഡര്‍
ഏഴാം ക്ലാസുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മേയ് 25 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോണ്‍: 04935 240390.
✅️ മറ്റു ജോലി ഒഴിവുകളും ചുവടെ
✅️ അപേക്ഷ ക്ഷണിച്ചു
പൊഴുതന പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17 നകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 04936 255251.
✅️ ഗസ്റ്റ് ലക്ചറർ അഭിമുഖം
മലയിൻകീഴ് എം. എം. എസ്. ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 23 രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 1ന് ഫിസിക്‌സ്, മെയ് 24ന് രാവിലെ 11ന് മലയാളം, മെയ് 25ന് രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 1ന് ജേർണലിസം, മെയ് 26ന് രാവിലെ 10ന് കോമേഴ്സ് എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
✅️ അധ്യാപക ഒഴിവ്
വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2023-24 അക്കാദമിക വർഷത്തേക്ക് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിജി (55 ശതമാനം) ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടറിന് ബിടെക് / എം എസ് സി / എം സി എ (60 ശതമാനം) ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുമായി അഭിമുഖത്തിന് ഓഫീസിൽ ഹാജരാകേണ്ടതാണ്.
മെയ് 22ന് രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് 12ന് കെമിസ്ട്രി, ഉച്ചയ്ക്ക് 02 ന് കമ്പ്യൂട്ടർ അഭിമുഖം നടക്കും.
ഫോൺ: 0487 2214773, 8547005022