Date : 6 May 2023
Time: 9.00 am
Venue : Mar Ivanios College, Nalanchira
ബി ഹബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളും തിരുവനന്തപുരത്തു നിന്നുള്ള മറ്റു പ്രധാന കമ്പനികളും തൊഴിൽമേളയിൽ പങ്കെടുക്കും. രജിസ്ട്രേഷനായി DWMS Connect ആപ്പിൽ ലോഗിൻ ചെയ്യുക, അല്ലെങ്കിൽ https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്യുക. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്ക്: 0471 2737883.
🔺കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ള പതിനെട്ടിനും നാൽപതു വയസിനും ഇടയിൽ പ്രായമുള്ള എൻ.സി.പി/സി.സി.പി. എന്നീ കോഴ്സ് പാസായവർക്കാണ് അവസരം.
താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 11 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
🔺മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.
55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കെമിസ്ട്രിയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹിന്ദിയുടേയും അഭിമുഖം നടക്കും.
മെയ് 12ന് രാവിലെ പത്ത് മണിക്ക് ഗണിതവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫിസിക്സിന്റെ അഭിമുഖവുമാണ് നടക്കുക.