കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു - ksrtc swift jobs 2023

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു.
കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള KSRTC-SWIFT കമ്പനിയിലേക്ക് താൽക്കാലികമായി വനിതാ ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

 അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം.ദിവസ വേതനം : ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും, അർഹമായ ഇൻസെന്റീവ്, അലവൻസുകൾ ബാറ്റ എന്നിവ അധികമായി ലഭിക്കും.Sign in & sign it അടക്കമുളള 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികമായി വരുന്ന ഓരോ മണിക്കൂറിനും 130 രൂപ എന്ന നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകുന്നതാണ്.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേൽ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി KSRTC-SWIFT ന്റെ സർവ്വീസ് ഓപ്പറേഷന്റെ ഭാഗമായുള്ള താൽക്കാലിക വനിതാ ഡ്രൈവർ ഒഴിവുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക സേവനം അനുഷ്ഠിക്കൻ സന്നദ്ധരാ ഇവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി (07.05.2023 – ന് വൈകുന്നേരം 5 മണിക്ക് മുൻപായി https://km.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ട താണ്. ഓൺലൈനായിട്ട് അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain