മൈജി ഷോറൂമുകളിൽ ജോലി നേടാൻ അവസരം – MyG Walk In Interview

മൈജി ഷോറൂമുകളിൽ ജോലി നേടാൻ അവസരം – MyG Walk In Interview


കേരളത്തിലെ പ്രശസ്ത മൊബൈൽ സെയിൽസ് & ഇലക്ട്രോണിക് ഗ്രൂപ്പ്‌ ആയ മൈജിയുടെ വിവിധ ഷോറൂമുകളിൽ ജോലി നേടാൻ അവസരം, മൈജിയുടെ വിവിധ ഷോറൂമുകളിലേക്കണ് അവസരം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ ചെയ്യുക.

▪️ബ്രാഞ്ച് മാനേജർ
▪️അസിസ്റ്റന്റ് മാനേജർ
▪️ഷോറൂം സെയിൽസ് (M & F)
▪️മൊബൈൽ ഫോൺ ടെക്നീഷ്യൻ
▪️ബ്രാഞ്ച് മാനേജർ
▪️അസിസ്റ്റന്റ് മാനേജർ
▪️ഷോറൂം സെയിൽസ് (M&F)
▪️കസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യൂട്ടീവ്
▪️വെയർഹൗസ് എക്സിക്യൂട്ടീവ്
▪️മൊബൈൽ ഫോൺ ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ
മറ്റു ജോലി ഒഴിവുകളും താഴെ ചേർക്കുന്നു 

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻറ്സിൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് സന്ദർശിക്കണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
ഫോൺ: 0483 2840133.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain