14 ജില്ലകളും പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി നേടാവുന്ന സർക്കാർ ജോലികൾ

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ | PSC പരീക്ഷ ഇല്ല.government jobs kerala


✅️ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

✅️ പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയന്റനൻസ് പദ്ധതി നടപ്പാക്കുന്നതിനായി പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in.

✅️ റിസര്‍ച്ച് അസിസ്റ്റന്റ്
കേരളസര്‍വകലാശാല കാര്യവട്ടത്തെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ മൂന്ന് മാസക്കാലയളവുള്ള പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: ഒന്നാം ക്ലാസ്സോടുള്ള എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/എര്യാ സ്റ്റഡീസ് &കണ്ടന്റ് റൈറ്റിംഗിലുള്ള പ്രവൃത്തി പരിചയം. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മറ്റ് രേഖകള്‍ എന്നിവ സഹിതം 2023 ജൂണ്‍ 14 ന് മുന്‍പ് girishramkumar@yahoo.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് (https://www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
✅️ തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

✅️ വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻഡ് ഡയറക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വയസ്സ്, യോഗ്യത എന്നിവ AICTE മാനദണ്ഡ പ്രകാരം. താത്പര്യമുള്ളവർ ജൂൺ 13 നു രാവിലെ 11 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കുകളുമായി എത്തിച്ചേരണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.

✅️ അക്കൗണ്ടന്റ് താത്കാലിക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം

✅️ ട്രേഡ്സ്മാന്‍ തസ്തികയില്‍ അഭിമുഖം നടത്തുന്നു 

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 രാവിലെ 10ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712360391, www.cpt.ac.in
✅️ ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കിഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എം. ബി. ബി.എസ്. ബിരുദവും ടി സി എം സി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ
cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2391018

✅️ അപേക്ഷ ക്ഷണിച്ചു
പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സുവരെയുള്ള എസ് എസ് എൽ സി പാസായവരും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം. ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain