ദിവസം 670 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരങ്ങൾ.

അറ്റൻഡർ, ക്ലീനർ, വാർഡ് അസിസ്റ്റന്റ്,ക്യാമ്പ് അസിസ്റ്റന്റ് തുടങ്ങി നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക

മെഡിക്കൽ കോളേജിൽ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസിന് (KASP ) കീഴിൽ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 670/ രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 89ദിവസത്തേയ്ക്ക് താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 58 വയസ്സിന് താഴെ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഏഴിന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

2. അപേക്ഷ ക്ഷണിച്ചു

തൃശൂർ : പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സുവരെയുളള എസ് എസ് എൽ സി പാസായവരും 2 വർഷത്തെ പ്രവൃത്തിപരിചയമുളള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം. ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

3 ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ നടത്തുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷ - മൂല്യ നിർണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി മൂന്ന് വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ ഒമ്പതിനു രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

5 അഡിഷണൽ കൗൺസിലർ നിയമനം

കോട്ടയം: പാലാ കുടുംബ കോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.സോഷ്യൽ വർക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫാമിലി കൗൺസിലിംഗിൽ 2 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷകൾ പ്രായം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫോൺ നമ്പറും ഇ-മെയിലും സഹിതം ജൂൺ 12 ന് മൂന്നിനകം പാലാ കുടുംബ കോടതി ഓഫീസിൽ ലഭിക്കണം.

6 അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

മലപ്പുറം : വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനത്തിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

7 മൃഗപരിപാലകന്‍ ഒഴിവുകള്‍

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി നിലവില്‍ വന്ന മൃഗപരിപാലകന്‍ തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തില്‍പെട്ട 7 ഒഴിവുകള്‍ നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 21 നകം അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല. വിദ്യാഭ്യാസ

യോഗ്യത:
1. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
2. നായ പിടിത്തത്തില്‍ പരിശീലനം ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് / നായപിടിത്തത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

8 പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain