കോളേജ് ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് കോളജിലെത്തണം.
ഫോൺ: 0471 2300484.
✅️ ഹൈസ്കൂൾ ടീച്ചർ അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ: 255/2021), ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 14, 15, 16 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ മേഖലാ ഓഫിസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കേണ്ടതാണ്.
✅️ അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹായര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്സ് (നീനിയര്‍), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയര്‍) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 15 (വ്യാഴം) രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2771999
✅️ വാക്-ഇന്‍-ഇന്‍റര്‍വ്യൂ
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിനു കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുളള ഒഴിവുകളിലേക്കും കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ.
പങ്കെടുക്കുവാന്‍ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, ടിസിഎംസി രജിസ്ട്രേഷനും ഉളള ഉദ്യോഗാര്‍ത്ഥികൾ cru.czims@kerala.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ വിലാസം, ഫോൺ നമ്പര്‍ എന്നിവയടങ്ങിയ ബയോഡാറ്റ ജൂൺ 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.
✅️ ഇന്റര്‍വ്യൂ 16-ന്
ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട് -2 (സൊസൈറ്റി ക്വാട്ട--1 എന്‍സിഎ-ഇ/ബി/ടി (കാറ്റഗറി നമ്പര്‍ 125/2019), ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട്-1 I-(ജനറല്‍ ക്വാട്ട) 1* എന്‍സിഎ-എസ്.സി (കാറ്റഗറി നമ്പര്‍ 339/2021) തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 16-ന് രാവിലെ 11 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, എറണാകുളം ജില്ലാ ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
✅️ ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.
Ads