ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവർത്തി പരിചയവും അല്ലെങ്കിൽ ബിരുദവും രണ്ടു വർഷം കുട്ടികളുടെ മേഖലയിലെ പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന
വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
സേവനമനോഭാവമുള്ള വോളണ്ടിയറായി പ്രവർത്തിക്കാൻ തയ്യാറുള്ളവരെയാണ് പരിശീലകരായി തിരഞ്ഞെടുക്കുന്നത്.
താത്പര്യമുള്ള കോട്ടയം ജില്ലക്കാരായ അപേക്ഷകർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ ജൂലൈ 10ന് വൈകിട്ട്
അഞ്ചിനകം ലഭ്യമാക്കണം.
🔺കോട്ടയം: കോട്ടയം ജില്ല സമ്പൂർണ പേ വിഷവിമുക്തമാക്കുന്നതിന് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി - എ. ആർ പ്രോഗ്രാമിലേക്ക് താത്കാലിക നിയമനം നടത്തുന്നു.വെറ്ററിനറി സർജൻ, മൃഗപരിപാലകൻതസ്തികകളിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി സർജൻ തസ്തികയ്ക്കുള്ള യോഗ്യത.എ.ബി.സി. സെന്ററുകളിൽ സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിന് മുൻകാല പരിചയമുള്ളവർക്കും മൃഗപരിപാലകരാകാം.
താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
വെറ്ററിനറി സർജനുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിനും മൃഗപരിപാലകനുള്ള ഇന്റർവ്യൂ രാവിലെ 10.30 നും കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം.
🔺കണ്ണൂർ: തളിപ്പറമ്പ് താലൂക്കിലെ കൊയ്യം വിഷ്ണു ക്ഷേത്രം, കുന്നത്ത് ബാലിയേരി വേട്ടക്കൊരു മകൻ ക്ഷേത്രം, ഇരിട്ടി താലൂക്കിലെ നുച്യാട് കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം നീലേശ്വരംഅസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്റുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ്ൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ 19ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
🔺മലപ്പുറം: കീഴുപറമ്പ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ പരിശീലകരെ
ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.സി ബിരുദം, യോഗ അസോസിയേഷൻ സ്പോർട്സ് കൌൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ്, എം.എസ്.സി-എം.ഫിൽ യോഗ, സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ്, പി ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജൂൺ 28ന് മുമ്പായി ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.