ജലനിധി ജില്ലാ മേഖല കാര്യാലയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ടെക്നിക്കൽ കൺസൽട്ടന്റുമാരെ നിയമിക്കുന്നു

ജലനിധി | ജില്ലാ മേഖല കാര്യാലയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ടെക്നിക്കൽ കൺസൽട്ടന്റുമാരെ നിയമിക്കുന്നു

ബിടെക സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്ടുകളുടെ ഡിസൈനിങ്, നിർവ്വഹണം, പ്രൊക്യുർമെന്റ് എന്നീ മേഖലകളിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം.

തൽപരരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ ജൂൺ 13 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

കോൺടാക്ട് നമ്പർ 04832738566
കോൺടാക്ട് നമ്പർ 8281112057

✅️ Urgent പ്രമുഖ ഇന്റർലോക്ക് കമ്പനിയിൽ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജറായി പ്ലസ് 2
അല്ലങ്കിൽ ഡിഗ്രി കഴിഞ്ഞവരെ (male) ആവശ്യമുണ്ട്. @പരപ്പനങ്ങാടി
ശമ്പളം : 13000 to 15000
Please contact: 996 1861 615

2 മുണ്ടൂർ ഗവ ആയുർവേദ ഡിസ്പെൻസറി മുഖേന മുണ്ടൂരിലെ ഗവ സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദം, തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ളവരോ ആയിരിക്കണം. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13 ന് രാവിലെ 10.30 ന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയെത്തണമെന്ന് സീനിയർ മെഡിക്കൽ ഓഫീസർ അറിയിച്ചു.

3 കേരള സർക്കാർ വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കടങ്ങോട് പഞ്ചായത്തിലെ അങ്കണവാടിയിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. എസ് എസ് എൽ സി യോഗ്യതയുള്ളവർ അപേക്ഷിക്കാത്ത പക്ഷം എസ് സി, എസ് ടി വിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്ത അപേക്ഷകളും പരിഗണിക്കും.

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിഞ്ഞിരിക്കുന്നവർ ആകണം. എസ് സി, എസ് ടി വിഭാഗത്തിൽ പെട്ടവർക്കും, മുൻ പരിചയം ഉള്ളവർക്കും മൂന്നുവർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കടങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
4 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളം', റേഡിയോ പരിപാടിയായ 'ജനപഥം', ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം / പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം.
സി.വി. അടങ്ങിയ അപേക്ഷകൾ ജൂൺ 25നകം നേരിട്ടോ, ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ prd programme producer@gmail.com എന്ന ഇ- മെയിലിലോ ലഭിക്കണം. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് "പ്രിയകേരളം' പ്രൊഡക്ഷൻ അസിസ്റ്റന്റ് കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

5 പാലക്കാട് ജില്ലയിലെ പിരായിരി ഗ്രാമപഞ്ചായത്തിൽ, വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂൺ 15ന് രാവിലെ 11ന് പിരായിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0491 250 81 80

6 കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ്
പഠനവിഭാഗത്തിൽ ഒഴിവുള്ള 3 അസി. പ്രൊഫസർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain