കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ, Kerala government jobs, kerala job vacancies
✅️ അഭിമുഖം
കാളികാവ് അഡിഷണൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ അങ്കൺവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം ജൂൺ ആറ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 9.30ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ സമർപ്പിച്ച് അറിയിപ്പ് ലഭിക്കാത്തവർ കരുവാരക്കുണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായോ 944653059, 9961380610 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
✅️ അധ്യാപകരെ നിയമിക്കുന്നു
കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക്
അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തണം. ഫോൺ :04942651971, 9400006487
✅️ ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ (ശമ്പള സ്‌കെയിൽ - 63700 - 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം.
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 നു വൈകിട്ട് മൂന്നിനു മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.suchitwamission.org
✅️ ആയുർവേദ ഫാർമസിസ്റ്റ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900- 63700 ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
✅️യു.എ.ഇ യിൽ സെക്യൂരിറ്റി ഗാർഡ്
ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’ ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടി ക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471 2329440/41/42/43/45.
✅️ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന “Development of Vannamei Shrimp farming” പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതേ തസ്തികയിലേക്ക് 2023 മാർച്ച് 16 ശേഷം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.
ICAR അംഗീകൃത സർവകലാശാലയിലെ BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുള്ള പ്രതിഫലമായി 40,000 രൂപ വീതം നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹഡ് ഓഫീസിൽ ജൂൺ അഞ്ചിനകം ലഭ്യമാക്കണം.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK), റ്റി.സി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014.
ഫോൺ: 0471 2322410.
✅️ അസിസ്റ്റന്റ് മാനേജർ
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേറ്റർ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിംഗ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ മാനേജിംഗ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.
✅️ അസി.എൻജിനീയർ (സിവിൽ) നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in.
✅️ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.✅️ വാക് ഇന്‍ ഇന്റര്‍വ്യു
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. മെക്കാനിക്കല്‍ ഗ്രൂപ്പ് (ഗ്രേഡ്-1) ട്രേഡുകളില്‍ എന്‍ ടി സി/എന്‍ എ സിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 6 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04868 272216
✅️നിഷ്-ൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career
✅️ വെറ്ററിനറി സർജൻ നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബി.വി.എസ്.സി ആൻഡ് എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10.30ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.