നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു.
പോരൂർ (എസ്.സി - 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറല്‍ 4 ഒഴിവ്), നെടുവ (ജനറല്‍ - 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂണ്‍ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807
✅️ അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂറ്ററി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 7 വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 296959.
✅️ അധ്യാപക നിയമനം
പനമരം ജി.എച്ച്.എസ്.എസില്‍ ഒഴിവുള്ള എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ്, യു.പി.എസ്.എ തസ്തികകളില്‍ അധ്യാപക നിയമനം. എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ 11 നും, യു.പി.എസ്.എ തസ്തികയിലേക്ക് ഉച്ചക്ക് 12 നും സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 9605636249.
✅️ ആധാര്‍ മെഗാ ഡ്രൈവ് നടത്തും
10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും. ഡ്രൈവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിംഗ് യോഗം ചേര്‍ന്നു. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് തയ്യാറാക്കിയ ക്യാമ്പയിന്‍ പോസ്റ്റര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു. ആദ്യഘട്ടത്തില്‍ കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, താലുക്ക് ഓഫീസ് എന്നിവടങ്ങളിലാണ് മെഗാ ഡ്രൈവ് നടത്തുക. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കും. യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.