എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തുന്നു. എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.
ജോലി ഒഴിവുകൾ ചുവടെ
▪️സിവില്‍ എന്‍ജിനീയര്‍
▪️ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
▪️ഇലക്ട്രിഷ്യന്‍
▪️റിസപ്ഷനിസ്റ്റ്
▪️ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്റ്റാഫ്
▪️റൂം ബോയ്
▪️ഹൗസ് കീപ്പിങ്
▪️അക്കൗണ്ടന്റ്
▪️അക്കൗണ്ട്‌സ് അസിസ്റ്റന്റ്
തുടങ്ങിയ ഒഴിവുകളാണുള്ളത്. പ്രായപരിധി 18 നു 35 നും മധ്യേ. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ പകര്‍പ്പ്(മൂന്ന്) എന്നിവ നല്‍കിയാല്‍ മതി. ഫോണ്‍: 0491 2505435 ( പാലക്കാട് )
മറ്റു ജോലി ഒഴിവുകളും ചുവടെ
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി) , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായ 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0466 2261221
✅️ അങ്കണവാടി വർക്കർ/ഹെൽപ്പർ
നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209
✅️ തൊഴില്‍ സംരംഭങ്ങള്‍ വനിത പദ്ധതി: അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തികവര്‍ഷം ജില്ലയില്‍ ‘തൊഴില്‍ സംരംഭങ്ങള്‍ വനിത’ എന്ന പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗ വനിതകളില്‍ നിന്നും സംരംഭം ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സാമൂഹ്യ സാമ്പത്തിക ഉന്നമനം ലഭ്യമാകുന്ന, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്ത പദ്ധതികള്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.